അദ്ദേഹത്തെ വ്യക്തിപരമായി അറിയുന്നതില്‍ അഭിമാനം; പൈലറ്റ് ദീപക് സാഥെയ്ക്ക് ആദരാഞ്ജലികളുമായി പൃഥ്വിരാജ്

കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഥെയെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. താരത്തിന് വ്യക്തിപരമായ അടുപ്പമായിരുന്നു സാഥെയോടെന്ന് സമൂഹ മാധ്യമത്തിൽ നൽകിയ കുറിപ്പിൽ പറയുന്നു.
‘റെസ്റ്റ് ഇൻ പീസ് റിട്ടേർഡ് വിംഗ് കമാൻഡർ സാഥേ, അദ്ദേഹത്തിനെ വ്യക്തിപരമായി അറിയാവുന്നതിന് എന്റെ അഭിമാനമായി കരുതുന്നു. നമ്മുടെ സംഭാഷണങ്ങൾ ഓർക്കുന്നു സാർ’ എന്നും പൃഥ്വി ഫേസ് ബുക്കിൽ കുറിച്ചു.
Read Also : കരിപ്പൂർ വിമാന ദുരന്തം; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി
മറ്റൊരു പോസ്റ്റിൽ പൃഥ്വിരാജ് രാജമല ഉരുൾപൊട്ടലിൽ മരിച്ചവർക്കുള്ള ആദരാഞ്ജലികള്‍ രേഖപ്പെടുത്തി.
‘കേരളത്തിന് ഇന്ന് വളരെ സങ്കടകരമായ ദിനമാണ്. ഭാഗ്യവാന്മാരായ നമ്മളിൽ ചിലർ വീട്ടിൽ സുരക്ഷിതമായി ഇരിക്കുമ്പോൾ മറ്റു ചിലരുടെ സന്തോഷമുള്ള നാളെ എന്ന സ്വപ്‌നം അവസാനിക്കുകയാണ്. ഇത് മറികടക്കാനുള്ള ശക്തി നിങ്ങൾക്കുണ്ടാവട്ടെ, കോഴിക്കോട്ടും രാജമലയിലും നമ്മെ വിട്ടുപോയവരുടെ കുടുംബങ്ങൾക്കും വേണ്ടപ്പെട്ടവരെയും ഓർക്കുന്നു’ എന്നും താരം കുറിച്ചു.
Story Highlights – pritviraj, deepak vasant sadhe, karipur air india crash