മാണിക്ക് വേണ്ടി എന്‍ഡിഎ വാതിലുകള്‍ തുറന്നിട്ട് കുമ്മനം രാജശേഖരന്‍

Km Mani and Kummanam

കെ.എം. മാണിയെ എന്‍ഡിഎ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. എന്‍ഡിഎയുടെ നയപരിപാടികളും വീക്ഷണവും രാഷ്ട്രീയ ആശയങ്ങളും അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് എത്താമെന്ന് കുമ്മനം പറഞ്ഞു. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടക കക്ഷികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ബിജെപി നേതാക്കള്‍ കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top