രാജ്യത്തെ സാമ്പത്തിക രംഗം ബിജെപി താറുമാറാക്കി; വിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ്

Manmohan singh on aicc

ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ബിജെപി താറുമാറാക്കിയെന്നും മോദി ഭരണം രാജ്യത്തിന്റെ സാമ്പത്തിക നിലവാരത്തെ കുട്ടിച്ചോറാക്കിയെന്നുമാണ് മന്‍മോഹന്‍ സിംഗിന്റെ വിമര്‍ശനം. നോട്ട് നിരോധനവും, ക്രിയാത്മകമായി ജിഎസ്ടി നടപ്പിലാക്കുന്നതില്‍ വന്ന പാളിച്ചയും രാജ്യത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചു. വലിയ വാഗ്ദാനങ്ങള്‍ നല്‍കി മോദി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. എഐസിസി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കേന്ദ്രഭരണത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി മന്‍മോഹന്‍ സിംഗ് രംഗത്തുവന്നത്. യുവാക്കള്‍ക്ക് ജോലി നല്‍കുന്നതില്‍ മോദി ഗവര്‍ണമെന്റ് പൂര്‍ണ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top