ലോകത്തെ ഏറ്റവും വിലപിടിച്ച ചോക്ലേറ്റ്; വില 6 ലക്ഷം ! എന്താണ് പ്രത്യേകതയെന്ന് അറിയുമോ?

features of worlds expensive chocolate

ലോകത്തിലെ ഏറ്റവും വില കൂടി ചോക്ലേറ്റിൻറെ പ്രദർശനം പോർച്ചുഗലിൽ. 7,728 യൂറോയാണ് ഒരു ചോക്ലേറ്റിൻറെ വില. കൃത്യമായി പറഞ്ഞാൽ 6,18,601 രൂപ ! പോർച്ചുഗൽ ഒബിഡോസിൽ ഒരു ചോക്ലേറ്റ് മേളയിലാണ് ഈ ചോക്ലേറ്റ് പ്രദർശിപ്പിച്ചിരിക്കുന്നത്.

കഴിക്കാവുന്ന സ്വർണമാണ് ചോക്ലേറ്റിൽ ചേർത്തിട്ടുണ്ട്. ബോൺബോണിന്റെ ലിമിറ്റഡ് എഡിഷനാണ് ഈ ചോക്ലേറ്റ്. കുങ്കുമപ്പൂവ്, വൈറ്റ് ട്രഫിൾ, മഡഗാസ്‌കറിലെ വാനില, പിന്നെ സ്വർണ തരികൾ- ഇവയാണ് ഈ മിഠായിയിൽ ചേർത്തിരിക്കുന്നത്.

features of worlds expensive chocolate

ലോകത്തെ ഏറ്റവും വിലപിടിച്ച ചോക്ലേറ്റ് എന്ന് ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഈ മിഠായി തയ്യാറാക്കിയത് പോർച്ചുഗീസ് ചോക്ലേറ്റ് നിർമ്മാതാവായ ഡാനിയൽ ഗോംസാണ്.

ഡയമണ്ട് ആകൃതിയിലുള്ള ഈ മിഠായി വെച്ചിരിക്കുന്ന പെട്ടി അതിലേറെ വിലപിടിച്ചതാണ്. 5,500 സ്വരോസ്‌കി ക്രിസ്റ്റലുകൾ പതിപ്പിച്ചതാണ് പെട്ടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top