കെ.സി. റാവു മമ്ത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി

Mamta and kcr

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ബംഗാളിലെത്തിയായിരുന്നു കെ.സി. റാവു മമ്തയെ കണ്ടത്. തെലങ്കാന മുഖ്യമന്ത്രിക്ക് മമ്ത ഊഷ്മളമായ സ്വീകരണം ഒരുക്കി. രാജ്യത്ത് ബിജെപിക്കെതിരെ ശക്തമായ മൂന്നാം മുന്നണി പടുത്തുയര്‍ത്താന്‍ മമ്തയും കെ.സി. റാവുവും തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനു പിന്നാലെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. പലപ്പോഴായി മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുള്ള നേതാക്കളാണ് ഇരുവരും.  വിശാല സഖ്യത്തിനുള്ള സാധ്യതകളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തിരിക്കാമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top