ജയിച്ചേ ജയിച്ചേ കൂയ്, ബംഗ്ലാദേശികള്‍ക്ക് മുന്നില്‍ നിന്ന് മലയാളിയുടെ വിജയാഘോഷം

video

ഉദ്വേഗഭരിതമായിരുന്നു കഴിഞ്ഞ ദിവസത്തെ നിദാഹാസ് ട്രോഫി ഫൈനല്‍. അവസാന പന്തിലെ ദിനേശ് കാര്‍ത്തിക്കിന്റെ സിക്സര്‍ കണ്ട് ബംഗ്ലാദേശികളുടെ മുന്നില്‍ നിന്ന് സന്തോഷത്തോടെ കൂകി വിളിക്കുന്ന മലയാളിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ വൈറല്‍. ബംഗ്ലാദേശ് സ്വദേശികള്‍ നിരാശ കാരണം ആക്രമിച്ചലോ എന്ന് ഭയന്ന് ജയിച്ചേ ജയിച്ചേ എന്ന് വിളിച്ച് ഓടുകയാണ് മലയാളി. വിജയം ഉറപ്പിച്ച ബംഗ്ലാദേശികള്‍ സിക്സ് കണ്ട് നിശബ്ദരാകുകയാണ്. സലാലയിലെ ബംഗാളി മാര്‍ക്കറ്റ് ഹോട്ടലിലെ ദൃശ്യങ്ങളാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top