മൃതദേഹം നാട്ടിലെത്തിക്കാൻ ഏകീകൃത നിരക്ക് നിശ്ചയിച്ചു

standard rate for dead body

യു.എ.ഇയിൽ നിന്നും മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാൻ എയർ അറേബ്യ ഏകീകൃത നിരക്ക് നിശ്ചയിച്ചു. ഇന്ത്യയിൽ എല്ലായിടത്തേക്കും ഇതിന് 1,100 ദിർഹം (ഏകദേശം 19,500 രൂപ) ഇടാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഷാർജ ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എയർ അറേബ്യ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഷാർജയിൽ നിന്ന് സർവ്വീസ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പുതിയ സംവിധാനം ഏറെ ആശ്വാസം പകരുന്നതാണ്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More