ആഴ്ച്ചയിൽ ഏഴ് ദിവസവും പണി ചെയ്തു; പിഴയായി നൽകേണ്ടി വന്നത് 3600 ഡോളർ !

youth fined for working 7 days a week

ആഴ്ച്ചയിൽ ഏഴ് ദിവസവും പണി ചെയ്തതിന് വരുമാനത്തിൽ കൂടുതൽ പിഴ നൽകേണ്ടി വന്ന് യുവാവ് ! ബേക്കറി ഉടമയായ സെഡ്രിക് വെവറിനാണ് കൂടുതൽ സമയം ജോലി ചെയ്തതിന് ഈ ദുർവിധി ! ബേക്കറി ഉടമയും ജോലിക്കാരനും എല്ലാം സെഡ്രിക് വെവർ തന്നെയാണ്. പാരീസിലാണ് സംഭവം.

പാരീസിലെ ഒരു വിനോദസഞ്ചാരമേഖലയിലാണ് സെഡ്രികിന്റെ ബേക്കറി. സീസണായതിനാൽ നല്ല തിരക്കായിരുന്നു. അതുകൊണ്ടുതന്നെ സെഡ്രിക് എല്ലാ ദിവസവും തന്റെ കട തുറന്നു. അങ്ങനെ കൂടുതൽ ജോലി ചെയ്തു എന്ന കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങിയിരിക്കയാണ് ഇപ്പോൾ ഈ 41 കാരൻ. 3600 ഡോളറാണ് സെഡ്രിക് അധികം ജോലി ചെയ്തു എന്ന കുറ്റത്തിന് പിഴ അടച്ചത്.

ആഴ്ചയിൽ ആറുദിവസം മാത്രം ജോലി ചെയ്യാൻ പാടുള്ളൂവെന്നാണ് പാരീസിലെ തൊഴിൽ നിയമം അനുശാസിക്കുന്നത്. എത്ര ചെറിയ ജോലിയോ ബിസിനസ്സോ ആണെങ്കിലും ആഴ്ചയിൽ ഒരു ദിവസം അവധി എടുത്തേ മതിയാകൂ. ജോലിക്കാരെ അമിത ജോലി എടുപ്പിക്കുന്നതിൽ നിന്നും തടയാനാണ് ഇത്തരം ഒരു നിയമം രാജ്യത്ത് നിലവിലുള്ളത്. എന്നാൽ സീസണിൽ പോലും ചെറുകിട ജോലിക്കാർക്കും വിൽപ്പനക്കാർക്കും ഒന്നും സമ്പാദിക്കാൻ സാധിക്കുന്നില്ലെന്ന് നിയമത്തിനെതിരെ പരാതി ഉയർന്നിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More