വയല്‍ കിളികളല്ല, വയല്‍ കഴുകന്മാരാണ് സമരം ചെയ്യുന്നതെന്ന് ജി സുധാകരന്‍

keezhattoor

കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് ജി സുധാകരന്‍.  സമരം ചെയ്യുന്നത് പുറത്ത് നിന്നുള്ളവരാണെന്നും  മാരീച വേഷം അണിഞ്ഞ് വരുന്ന വികസന വിരുദ്ധരെ കണ്ട് മോഹിക്കേണ്ടെന്നും സുധാകരന്‍ സഭയില്‍ പറഞ്ഞു. ഒരു തുള്ളി രക്തം പോലും സര്‍ക്കാര്‍ ചിന്തിക്കില്ലെന്നും സുധാകരന്‍.  അതേസമയം സമരക്കാരുടെ പന്തല്‍ കത്തിച്ച സിപിഎം നടപടിയ്ക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. കത്തിക്കുന്നത് നോക്കി നിക്കലാണോ പോലീസിന്റെ ജോലിയെന്നും പ്രതിപക്ഷം ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top