എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വിസ്മരിക്കാതെ സര്‍ക്കാര്‍; കടങ്ങള്‍ എഴുതിതള്ളുന്നു

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കൈതാങ്ങായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടം എഴുതിതള്ളല്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അമ്പതിനായിരം മുതല്‍ മൂന്നു ലക്ഷം രൂപവരെയുള്ള കടങ്ങളാണ് എഴുതിതള്ളാന്‍ തീരുമാനിച്ചത്. ഇതിനായി 7.63 കോടി രൂപ അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായി നടത്തിതരുന്നില്ലെന്ന് ആരോപിച്ച് രണ്ടു മാസം മുന്‍പ് ദുരിതബാധിതര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരസമരം നടത്തിയിരുന്നു. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വ്വം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനു ശേഷമായിരുന്നു അന്ന് നിരാഹാരസമരം അവസാനിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top