ബീഹാറില്‍ ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ ശസ്ത്രക്രിയ

ബി​ഹാ​റി​ലെ ഒരു ആ​ശു​പ​ത്രി​യി​ൽ ടോര്‍ച്ച്‌ലൈറ്റ് വെ​ളി​ച്ച​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ രോ​ഗി​യെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​ക്കി. മു​സ​ഫ​ർ​പൂ​രി​ലെ സ​ദ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സംഭവം. എഎന്‍ഐയാണ് വാര്‍ത്ത പുറത്ത് വിട്ടത്.  അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട സ്ത്രീ​യെ​യാ​ണ് ടോര്‍ച്ച്‌ലൈറ്റിന്റെ വെ​ളി​ച്ച​ത്തി​ൽ ശ​സ്ത്ര​ക്രി​യ ചെ​യ്ത​ത്. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍  അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യിരുന്നു. എന്നാല്‍ അപ്പോള്‍ അവിടെ വൈദ്യുതി ഉണ്ടായിരുന്നില്ല. ഇ​തേ​തു​ട​ർ​ന്നാണ് ടോ​ർ​ച്ച് വെ​ളി​ച്ച​ത്തി​ൽ ശ​സ്ത്ര​ക്രി​യ ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top