ഒഡീഷയില്‍ എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്നുവീണു

plane crash odisha

ഒഡീഷയിലെ ബരിപാദയിൽ എയർഫോഴ്സ് വിമാനം തകർന്നുവീണു. സുബർണരേഖ നദിയിലാണ് വിമാനം തകർന്നു വീണത്. ഗുരുതര പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.പശ്ചിമ ബംഗാളിലെ ഖരക്പൂറിലെ കാലയ്കുന്ദ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടതാണ് വിമാനം. അപകടത്തിനു കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും എയർഫോഴ്സ് അധികൃതർ പറഞ്ഞു. പതിവ് പറക്കലിനിടെയാണ് വിമാനം തകർന്നത്. ട്രെയിനി പൈലറ്റ് പരിക്കില്ലാതെ രക്ഷപെടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top