പെരിയാര്‍ പ്രതിമയുടെ തല തകര്‍ത്ത നിലയില്‍

Periyar statue

തമിഴ്‌നാട്ടില്‍ വീണ്ടും പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം. പുതുക്കോട്ടയില്‍ സ്ഥാപിച്ചരുന്ന പെരിയാര്‍ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. പ്രതിമയുടെ തല മുഴുവനായും തല്ലിതകര്‍ത്ത നിലയിലാണ് കണ്ടെത്തിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നേരത്തെ, വെല്ലൂരില്‍ പെരിയാര്‍ പ്രതിമ തകര്‍ത്തതിന്റെ പേരില്‍ ഒരു ബിജെപി പ്രവര്‍ത്തകനെയടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ ബിജെപി ഭരണത്തിലെത്തിയാല്‍ ആദ്യം തകര്‍ക്കുക പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന് തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച്. രാജ പറഞ്ഞത് വലിയ വിവാദമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top