മുംബൈയിൽ വിദ്യാർത്ഥി പ്രക്ഷോഭം; ട്രെയിൻ ഗതാഗതം നിലച്ചത് മണിക്കൂറുകളോളം

train transport hindered in mumbai rail roko protest

റെയിൽവേയ്ക്ക് കീഴിലുള്ള കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ റെയിൽപാത ഉപരോധിച്ച് പ്രതിഷേധിച്ചു. മധ്യറെയിൽവേയുടെ മയിൻ ലൈനിലൂടെയുള്ള ട്രെയിൻ ഗതാഗതം ഇതേതുടർന്ന് തുടർന്ന് തടസ്സപ്പെട്ടു. താനെസിഎസ്ടി പാതയിൽ ദാദർ മാട്ടുംഗ ലൈനിലാണ് ഉപരോധം നടന്നത്.

റെയിൽവേ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിൽ റെയിൽവേ പിന്നോക്കം പോയെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികളുടെ പ്രക്ഷോഭം. ആയിരകണക്കിന് വിദ്യാർഥികളാണ് പ്രക്ഷോഭത്തിൻറെ ഭാഗമായി റെയിൽ പാതയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്.

മൂന്ന് മണിക്കൂർ നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ വിദ്യാർത്ഥികളുടെ ആവശഅയം അംഗീകരിക്കാമെന്ന സർക്കാരിന്റെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. ഇതോടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top