ലോകത്തെ അവസാനത്തെ ആൺ വെള്ള കാണ്ടാമൃഗവും യാത്രയായി

worlds last male white rhino dead

ലോകത്തെ അവസാന ആൺ വെള്ള കാണ്ടാമൃഗവും യാത്രയായി. സുഡാൻ എന്ന ഈ കാണ്ടാമൃഗത്തിന്റെ മരണം സംബന്ധിച്ച വാർത്ത കെനിയയിലെ പരിപാലകരാണ് സ്ഥിതീകരിച്ചത്. കുറച്ചുകാലമായി വാർധക്യ സഹജമായ നിരവധി അവശതകളിലായിരുന്നു ഈ നാൽപത്തിയഞ്ചുകാരൻ.

കെനിയയിലെ നാന്യൂക്കിൽ സ്ഥിതിചെയ്യുന്ന ഒൽ പ്രജറ്റ സംരക്ഷണ കേന്ദ്രത്തിലായിരുന്നു സുഡാനെ പരിപാലിച്ചുപോന്നിരുന്നത്. ഇനി ഈ വർഗത്തിൽ പെട്ട രണ്ട് പെൺ കാണ്ടാമൃഗങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിൽ ഒന്ന് മകൾ നാജിനും, മറ്റൊന്ന് ഇതിന്റെ മകൾ ഫാറ്റിയൂയും ആണ്.

ഈ രണ്ട് പെൺ കാണ്ടാമൃഗങ്ങളുടെ അണ്ഡം ഉപയോഗിച്ച് കൃത്രിമ ഗർഭധാരണത്തിലൂടെ മാത്രമേ വെള്ള കാണ്ടാമൃഗങ്ങളുടെ വർഗം ഇനി നിലനിർത്താൻ സാധിക്കുയുള്ളു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top