സിറിയയിൽ വ്യോമാക്രണം; ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1400 ആയി

syrian airstrike

സിറിയയിലെ കിഴക്കൻ ഗൗത്തയിൽ കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തിൽ 56 പേർ കൂടി കൊല്ലപ്പെട്ടു. സന്നദ്ധ സംഘടനയായ വൈറ്റ് ഹെൽമെറ്റ്‌സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ കിഴക്കൻ ഗൗത്തയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1400 ആയി.

സിറിയൻ സർക്കാരിന്റേയും റഷ്യയുടേയും സംയുക്ത വ്യോമാക്രമണത്തിൽ ഏറ്റവും ഒടുവിലായി 56 പേരാണ് കൊല്ലപ്പെട്ടത്. ഒരു സ്‌കൂളിൽ അഭയം തേടിയ 16 കുട്ടികളും നാല് സ്ത്രീകളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇത് കൂടാതെ ദമസ്‌കസിൽ സർക്കാർ അധീനതയിലുള്ള മേഖലയിലുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top