പെരിയാർ പ്രതിമ തകർത്ത സംഭവം; സിആർപിഎഫ് ജവാൻ പിടിയിൽ

periyar statue

തിമഴ്‌നാട്ടിലെ പുതുക്കോട്ടൈയിൽ പെരിയാറിൻറെ പ്രതിമ തകർത്ത സംഭവത്തിൽ സി.ആർ.പി.എഫ് ജവാനെ പൊലീസ് അറസ്റ്റ് ചെയ്തു. സെന്തിൽ കുമാർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. ഇന്നലെയാണ് പുതുക്കോട്ടൈയിൽ സ്ഥാപിച്ചിരുന്ന പെരിയാർ പ്രതിമയുടെ തല തകർക്കപ്പെട്ടത്.

ത്രിപുരയിൽ ബിജെപി വിജയം നേടിയതിന് പിന്നാലെ ലെനിൽ പ്രതിമ തകർക്കപ്പെട്ടിരുന്നു. ഇതേ മാതൃകയിൽ തിമഴ്‌നാട്ടിലെ പെരിയാർ പ്രതിമകളും വീഴണമെന്ന ബിജെപി നേതാവ് എച്ച്.രാജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top