നഴ്‌സുമാരുടെ സമരത്തിനെതിരായ ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും

nurses

നഴ്‌സുമാരുടെ സമരത്തിനെതിരായ മാനേജ്‌മെന്റുകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സമരം നിയമവിരുദ്ധമാണെന്നും എസ്മ പ്രയോഗിക്കണമെന്നുമാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. സമവായ ചര്‍ച്ചകള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നില്ല. ശമ്പള പരിഷ്കരണ ഉത്തരവ് ഇറക്കുന്നത് തടഞ്ഞ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍  ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top