സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം

Indian-Parliament-Lok-Sabha tumult in lok sabha

നരേന്ദ്രമോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിനെ തുടർന്ന് ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം. ടിഡിപി വൈഎസ്ആർ കോൺഗ്രസ്സ് അംഗങ്ങളാണ് ബഹളം വെച്ചത്. ബഹളത്തെ തുടർന്ന് ലോക്‌സഭ നിർത്തി വെച്ചു.

ആന്ധ്രപ്രദേശിന് പ്രത്യക പദവി ആവശ്യപ്പെട്ട ടിഡിപി എംപിമാർ ബഹളം വെച്ചതിനെ തുടർന്നാണ് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞത്. ടിഡിപി എംപി തോട്ട നരസിംഹവും,വൈഎസ്ആർ എംപി വൈവി സുബ്ബ റെഡ്ഡിയുമാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

ഇരു പാർട്ടികളും ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് സർക്കാറിനെതിരെ രംഗത്ത് വന്നത്.
ആന്ധ്രയ്ക്ക് അവഗണന നേരിടുകയാണെന്ന് അറിയിച്ച് നേരത്തെ എൻഡിഎ വിട്ടിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top