നൈജീരിയയിൽ ബോക്കോഹറാം തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിനികളെ തിരിച്ചയച്ചു

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളെ ബോക്കോഹറം തിരിച്ചയച്ചു. ഒരുമാസം മുമ്പ് ദാപ്ച്ചിയിലെ സ്‌കൂളിൽ നിന്ന് കൊണ്ടുപോയതിൽ 101 പേരെയാണ് വിട്ടയച്ചത്. ഇതിൽ അഞ്ച് പേർ മരിച്ചെന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.
കഴിഞ്ഞ ഒരു മാസമായി ദാപ്ച്ചിയിൽ നിന്നും കുറേ ദൂരത്തിലുള്ള ഏതോ ഒരു ഗ്രാമത്തിലായിരുന്നു ഈ കുട്ടികളെ പാർപ്പിച്ചിരുന്നത്. മറ്റെവിടെയും ഇവരെ കൊണ്ടുപോയിട്ടില്ലെന്നാണ് ഈ പെൺകുട്ടികൾ പറയുന്നത്. കഴിക്കാൻ നല്ല ഭക്ഷണം തന്നു. യാതൊരു ഉപദ്രവവും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും കുട്ടികൾ പറയുന്നു. ഫെബ്രുവരി 19നാണ് വടക്കുകിഴക്കൻ നൈജീരിയയിലെ ദാപ്ച്ചിയിലുള്ള ഗേൾസ് സയൻസ് ആൻഡ് ടെക്‌നിക്കൽ കോളജിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 110 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്.
2014ൽ ചിബോക്കിൽ 270 പെൺകുട്ടികളെ കൊണ്ടുപോയതിന് ശേഷമുണ്ടായ വലിയ തട്ടിക്കൊണ്ടുപോകലായിരുന്നു ഇത്തവണത്തേത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here