വാടക ഗർഭപാത്ര നിയന്ത്രണബിൽ ഭേദഗതി ചെയ്യുന്നു

പ്രതിഫലം പറ്റി ഗർഭപാത്രം വാടകയ്ക്കു നല്കുന്നതിനെ പൂർണമായി നിരോധിക്കുന്ന ‘വാടക ഗർഭപാത്ര നിയന്ത്രണബിൽ’ ഭേദഗതി ചെയ്യാനുള്ള നിർദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇതിനായി ദേശീയതലത്തിൽ വാടക ഗർഭപാത്ര നിയന്ത്രണ ബോർഡ് സ്ഥാപിക്കും.
ഗർഭപാത്രം വാടകയ്ക്കു നൽകുന്നതിനെ പരോപകരാർഥമുള്ള പ്രവൃത്തിയായാണ് ബിൽ നിർവചിക്കുന്നത്. കുട്ടികളില്ലാത്ത ഇന്ത്യൻ ദമ്പതികൾക്കാണ് വാടക ഗർഭപാത്രത്തെ ആശ്രയിക്കാൻ അനുമതി നൽകുന്നത്.
വാടകഗർഭത്തിനു തയ്യാറാകുന്ന സ്ത്രീക്ക് ഭേദഗതിയിലൂടെ 16 മാസത്തെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Union Cabinet approves amendments in Surrogacy Regulation Bill
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here