വിമര്‍ശകര്‍ക്ക് മറുപടി ; മെസിയില്ലാതെ ഇറ്റലിയെ കീഴടക്കി അര്‍ജന്റീന

Argentina

മെസി കരുത്തില്‍ മാത്രം എതിരാളികളോട് വിജയിക്കുന്നവരാണ് അര്‍ജന്റീനയെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി നീലപ്പട. ലോകകപ്പ് സന്നാഹമത്സരത്തില്‍ ഇറ്റലിയെ അര്‍ജന്റീന തോല്‍പ്പിച്ചു. 2-0 ത്തിനായിരുന്നു അര്‍ജന്റീനയുടെ വിജയം. പരിക്ക് ബാധിച്ചതിനാല്‍ മെസി കളത്തിലിറങ്ങിയില്ല. ബനേഗയും ലാന്‍സിനിയുമാണ് അര്‍ജന്റീനക്കുവേണ്ടി ഗോളുകള്‍ നേടിയത്.

മറ്റൊരു സന്നാഹ മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനി സ്പെയിനുമായി സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top