ഇന്ന് 8.30 മുതൽ 9.30 വരെ ഭൗമ മണിക്കൂർ

earth hour

ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ ഭൂസംരക്ഷണത്തിനായി രാജ്യത്ത് വിളക്കുകൾ അണക്കുക. ഭൗമ മണിക്കൂറിന്റെ ഭാഗമായി എല്ലാവരും ശനിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ അനാവശ്യ വിളക്കുകൾ അണക്കണമെന്ന ആഹ്വാനമുണ്ട്.

അത്യാവശ്യമില്ലാത്ത വിളക്കുകളും മറ്റ് ഇലക്ട്രോണിക്കുപകരണങ്ങളും ഈ സമയത്ത് ഓഫ് ചെയ്ത് ഇതിൽ പങ്കാളികളാകാം.

രാഷ്ട്രപതി ഭവൻ, ഇന്ത്യ ഗേറ്റ്, റെഡ് ഫോർട്ട് എന്നിവിടങ്ങളിലും ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധികൃതർ വെളിച്ചം അണയ്ക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top