ബ്രഹ്മാണ്ഡ സിനിമയുടെ സൂചന നല്‍കി രാജമൗലി

rajamouli

രണ്ട് ഭാഗങ്ങളായി എത്തി ബാഹുബലിയെ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് എസ്എസ് രാജമൗലി. വലിയ പ്രതീക്ഷയോടെയാണ് രാജമൗലിയുടെ അടുത്ത ചിത്രത്തിനായി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ സൂചന നല്‍കിയിരിക്കുകയാണ് രാജമൗലി ഇപ്പോള്‍. ജൂനിയര്‍ എന്‍ടിആര്‍, റാം ചരണ്‍, തേജ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍ എന്നാണ് സൂചന. #RRRഎന്ന ഹാഷ്ടാഗിലാണ് രജമൗലി വീഡിയോ പുറത്ത് ഇറക്കിയിരിക്കുന്നത്. രാജമൗലി, രാം ചരണ്‍, രാമറാവൂ എന്നീ പേരുകളുടെ ആദ്യ അക്ഷരമായ എടുത്താണ് ഹാഷ് ടാഗ്. ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല. ഡിവിവി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

rajamouli

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top