ഈ വീഡിയോ പങ്കുവയ്ക്കാതിരിക്കാനാവില്ല; ഷൂട്ടിംഗ് സെറ്റിലെ അനുശ്രീയെ പകര്‍ത്തി സുജിത് വാസുദേവ്

സുജിത് വാസുദേവന്‍ ഒരുക്കുന്ന ഓട്ടോറിക്ഷയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് അനുശ്രീയിപ്പോള്‍. ഷൂട്ടിംഗിനിടെ സഹതാരത്തെ തയ്യാറാകാന്‍ സഹായിക്കുന്ന അനുശ്രീയുടെ വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്ക് വച്ചിരിക്കുകയാണ് സുജിത് വാസുദേവ്.   “നമുക്ക് ഒപ്പമുള്ളവരെ സഹായിക്കാനാവുന്നത് മികച്ച വ്യക്തിത്വം ഉളളവര്‍ക്കേ സാധിക്കൂ.  ഈ വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് കഴിയില്ല. ഈ പെണ്‍കുട്ടി തന്റെ സഹതാരത്തിന്റെ സഹായിക്കുന്നത് കാണുമ്പോള്‍ ഒരുപാട് ബഹുമാനം തോന്നുന്നു. എല്ലാവരും ഇതുപോലെ ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അനുശ്രീയെ ഓര്‍ത്ത് എനിക്ക് ബഹുമാനം തോന്നുന്നുവെന്നു എന്നായിരുന്നു സുജിത്തിന്റെ പോസ്റ്റ്.  20 പുരുഷന്‍മാര്‍ ഓട്ടോഡ്രൈവറായിട്ടുള്ള ഒരു ഓട്ടോസ്റ്റാന്‍ഡിലേക്ക് ഒരു സ്ത്രീ എത്തുന്നതും അവിടെയുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്.  ചിത്രത്തിനായി അനുശ്രീ ഓട്ടോ ഓടിക്കാന്‍ പഠിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top