സ്മിത്തിന്റെ രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനവും തുലാസില്‍

Rahane and Smith

ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പന്തില്‍ കൃത്രിമം കാട്ടിയതിന്റെ പേരില്‍ നായകസ്ഥാനം രാജിവെച്ച ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് മറ്റൊരു തിരിച്ചടി കൂടി. ഐപിഎല്‍ 11-ാം എഡിഷനില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സ്മിത്തിന് തല്‍സ്ഥാനം നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് ഔദ്യോഗിക തീരുമാനം ഉടന്‍ അറിയാം. സ്മിത്തിന്റെ ക്രിക്കറ്റ് കരിയറില്‍ ഉണ്ടായ പേരുദോഷത്തെ ഗൗരവമായി തന്നെയാണ് രാജസ്ഥാന്‍ റോയല്‍സും കാണുന്നത്. രാജസ്ഥാന്‍ റോയല്‍സിലെ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയായിരിക്കും രാജസ്ഥാന്റെ പുതിയ ക്യാപ്റ്റന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top