വഞ്ചനാ കേസ്; വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
വഞ്ചനാ കേസിൽ എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി സമര്‍പ്പിച്ച ഹർജി കോടതി തള്ളി. അന്വേഷണം 6 മാസത്തിനകം പൂർത്തിയാക്കാൻ കോടതി പൊലീസിനു നിർദേശം നൽകി. എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുർത്തിയാക്കണം. അന്വേഷണത്തിന് ഐ ജി മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദേശിച്ചു.
വെള്ളാപ്പള്ളി എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായിരിക്കെ കൊല്ലം SN കോളജ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന പണപ്പിരിവിൽ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ഫിനാൻസ് കമ്മിറ്റി കൺവീനറായിരുന്ന വെള്ളാപ്പള്ളി ട്രസ്റ്റ് സ്കീം നിയമാവലി ലംഘിച്ച് 66 ലക്ഷം രൂപയിൽ 35 ലക്ഷം കൈവശം വെച്ചന്നും 10 ലക്ഷം കൊല്ലം ധനലക്ഷ്മി ബാങ്ക് ശാഖയിൽ നിക്ഷേപിച്ചെന്നുമാണ് കേസ്. 97 – 98 കാലയളവിലാണ് പണം തിരിമറി നടത്തിയത് .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here