കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍

Cambridge Analyticaa

കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. അനലിറ്റിക്കയിലെ മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്‌ലിയാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കേരളമടക്കം ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ അനലിറ്റിക്ക പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വെയ്‌ലി ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. തീവ്രവാഹബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തലില്‍ പറയുന്നത്. 2007ലാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും വെയ്‌ലി പറഞ്ഞിട്ടുണ്ട്. എന്നാല്‍, ആരുടെ ആവശ്യപ്രകാരമാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

കേംബ്രിഡ്ജ് അനലിറ്റിക്ക വിവരം ചോർത്തൽ വിവാദത്തിലുൾപ്പെട്ട കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യയിലെ കൂടുതൽ പ്രവർത്തനങ്ങളുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ജെഡിയുവുമായി സഹകരിച്ചിട്ടുണ്ടെന്ന് മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വെയ്‍ലി വെളിപ്പെടുത്തി.

2010 ലാണ് ജെഡിയുവിന് വേണ്ടി പ്രവർത്തിച്ചത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ചില സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചതായും വെയ്‍ലി വിശദീകരിച്ചു. ഉത്തർ പ്രദേശിലും ബിഹാറിലും തെരഞ്ഞെടുപ്പ് സമയത്ത് ചില സമുദായങ്ങൾക്കിടയിൽ   പ്രവർത്തിച്ചതായും വെയ്‍ലി അറിയിച്ചു.

എന്നാല്‍, വെയ്‌ലി ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞ വെളിപ്പെടുത്തലിനുശേഷം കമ്പനി അത് നിരാകരിച്ചിരുന്നു. വെയ്‌ലി വെറും ഒരു ജീവനക്കാരന്‍ മാത്രമാണെന്നും ഏറെ വര്‍ഷം മുന്‍പ് കമ്പനിയില്‍ നിന്ന് പിരിഞ്ഞുപോയ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍ വസ്തുതാപരമല്ലെന്നുമായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്ക പ്രതികരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top