കേംബ്രിഡ്ജ് അനലിറ്റിക്ക, ഗ്ലോബൽ സയൻസ് റിസർച്ച് സ്ഥാപനങ്ങൾക്കെതിരെയുള്ള കേസുകളുമായി മുന്നോട്ട് പോകാൻ സിബിഐ

കേംബ്രിഡ്ജ് അനലിറ്റിക്ക, ഗ്ലോബൽ സയൻസ് റിസർച്ച് എന്നീ സ്ഥാപനങ്ങൾക്കെതതിരെയുള്ള കേസുകളുമായി മുന്നോട്ട് പോകാൻ സിബിഐ തീരുമാനം. കേസെടുത്തതിന് തൊട്ടുപിന്നാലെ ഇക്കാര്യത്തിൽ ഇവർ നൽകിയ വിശദീകരണത്തിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് നടപടി. ഫേസ്ബുക്ക് ഉപയോഗിക്കുന്ന 5.62 ലക്ഷം പേരുടെ വ്യക്തിവിവരങ്ങൾ അനധികൃതമായി ശേഖരിച്ച് ഇന്ത്യയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിലാണ് കേസ്.

ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അനുവാദമില്ലാതെ കേംബ്രിഡ്ജ് അനലിറ്റിക്ക, ഗ്ലോബൽ സയൻസ് റിസർച്ച് എന്നീ സ്ഥാപനങ്ങൾ ചോർത്തിയതായി പരാതി ഉയർന്നിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി നൽകിയതായി ഫേസ്ബുക്കിനെതിരെ പരാമർശങ്ങൾ ഉയർന്നതോടെയാണ് 2018ൽ സിബിഐ ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചത്.

തുടർന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക നിയമ വിരുദ്ധമായി കൈക്കലാക്കിയെന്ന് കണ്ടെത്തിയതോടെ ഇന്ത്യയിലെ വിവരസങ്കേതിക വകുപ്പ് ഇതിന് വിശദീകരണം ചോദിച്ചിരുന്നു. ഇക്കാര്യത്തിലെ പരാതിയിൽ വിശദീകരണം അടക്കം നൽകാൻ തയാറല്ല എന്നായിരുന്നു ഇതു സ്ഥാപനങ്ങളുടെയും നിലപാട്. തുടർന്നാണ് ഇപ്പോൾ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നലെ അനുനയനീക്കം നടത്തിയ രണ്ട് സംഘടനകളും വീഴ്ചകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് വിശദീകരിയ്ക്കാൻ സിബിസിയോട് ശ്രമിച്ചു. ഇവരുടെ മറുപടികൾ വിലയിരുത്തിയ സിബിഐ കേസുമായി മുന്നോട്ട് പോകാൻ ആണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. അറിയിച്ച വിശദീകരണത്തിൽ ഒരടിസ്ഥാനവും ഇല്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. സി.ബി.ഐ നിലപാടിന് പിന്നാലെ കേംബ്രിഡ്ജ് അനലിറ്റിക്കയും ഗ്ലോബൽ സയന്‌സ് റിസർച്ചും ഹർജ്ജിയുമായ് സുപ്രിംകോടതിയെ സമീപിയ്ക്കും എന്നാണ് ഇപ്പോൾ ലഭിയ്ക്കുന്ന വിവരം. 2003 മുതൽ ഇന്ത്യയിൽ പ്രവർത്തിപ്പിക്കുന്ന സ്ഥാപനത്തിന്റെ നിയമവിരുദ്ധ വിവര ശേഖരണ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് മുൻ ജീവനക്കാരനായ ക്രിസ്റ്റഫർ വില്ലീ എന്ന വ്യക്തിയാണ്. ലോകത്തെ അഞ്ച് കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ കമ്പനി അനധികൃതമായി ശേഖരിച്ചെന്ന് കേംബ്രിഡ്ജ് അനലറ്റിക്കയിലെ മുൻ ജീവനക്കാരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തെ റിപ്പോര്ട്ട് ചെയ്തിരുന്നു.

Story Highlights – CBI to prosecute Cambridge Analytics and Global Science Research Institute

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top