ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തി

KM Mani Chengannur

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി ജനവിധി തേടുന്ന ഡി. വിജയകുമാര്‍ കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തി. ജനവിധി തേടുന്ന സ്ഥാനാര്‍ഥികള്‍ തന്നെ വന്ന് കാണുന്നതും വോട്ട് അഭ്യര്‍ത്ഥിക്കുന്നതും സ്വാഭാവികമാണെന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം കെ.എം. മാണി പ്രതികരിച്ചത്. സ്വാഭാവിക കൂടിക്കാഴ്ച മാത്രമാണെന്ന് ഡി. വിജയകുമാറും പ്രതികരിച്ചു. കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തെ കുറിച്ച് പാര്‍ട്ടി ഒന്നിച്ച് ചര്‍ച്ച ചെയ്ത ശേഷം മാത്രം ഔദ്യോഗികമായി തീരുമാനം അറിയിക്കുമെന്നും കെ.എം. മാണി പറഞ്ഞു. ചെങ്ങന്നൂരിലെ എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളും നേരത്തേ കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top