വിജയ് മല്യ വീണ്ടും വിവാഹിതനാകുന്നു

ഇന്ത്യൻ ബാങ്കുകളിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നുകളഞ്ഞ വിജയ് മല്യ മൂന്നാമതും വിവാഹിതനാകുന്നു.
2016 മുതൽ മല്യയുടെ ജീവിത പങ്കാളിയായ പിങ്കി ലാൽവാനിയെയാണ് വിവാഹം കഴിക്കുന്നത്. കിംഗ്ഫിഷറിലെ എയർഹോസ്റ്റസ് ആയിരുന്ന സമീറ തിയാബ്ജിയെയും പിന്നീട് രേഖ മല്യയെയുമാണ് വിജയ് മല്യ വിവാഹം കഴിച്ചിരുന്നത്. സമീറയെ പോലെ പിങ്കിയും കിംഗ്ഫിഷർ എയർ ഹോസ്റ്റസ് ആയിരുന്നു. കഴിഞ്ഞയാഴ്ച മല്യയും പിങ്കിയും തങ്ങളുടെ ഒന്നിച്ചുള്ള ജീവിതത്തിൻറെ വാർഷികം ആഘോഷിച്ചിരുന്നു. പിങ്കി കിംഗ്ഫിഷറിന്റെ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്.
മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷർ എയർലൈൻസ് ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നും 9,000 കോടി രൂപ വായ്പ്പയെടുത്ത് മുങ്ങിയെന്നാണ് മല്യയ്‌ക്കെതിരെയുള്ള കേസ്.
vijay mallya to get married for the the third time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here