നില്‍പ്പ് യാത്ര നിരോധനം മറികടക്കാന്‍ മോട്ടോര്‍ വാഹന നിയമഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍

ksrtc act

കെഎസ്ആർടിസി ലക്ഷ്വറി ബസുകളിൽ നിൽപ്പ് യാത്ര നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാൻ സർക്കാർ മോട്ടോർവാഹന ചട്ടം ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി വിധിയുടെ ഉദ്ദേശശുദ്ധിയെ സർക്കാർ മാനിക്കുന്നുണ്ടെങ്കിലും നിലവിൽ ഉത്തരവ് നടപ്പാക്കുക പ്രായോഗികമല്ലെന്നാണ് മന്ത്രി അറിയിച്ചത്. കെഎസ്ആർടിസിയുടെ നഷ്ടം മാത്രം കണക്കാക്കിയല്ല, യാത്രക്കാരുടെ ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് ചട്ടം ഭേദഗതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ സീസണുകളിലും അവധി ദിവസങ്ങളോട് അടുത്ത ദിവസങ്ങളിലുമാണ് ഉത്തരവ് യാത്രക്കാരെ പ്രതികൂലമായി ബാധിക്കുക. ഉത്തരവ് പാലിച്ചാൽ ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്നത് കുറ്റകരമാകും. ഇത് മറികടക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിനെതിരേ പുനപരിശോധനാ ഹർജി നൽകാനും സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top