മോഹൻലാൽ പാടി; ജനം ഏറ്റുപാടി

ശ്രീകുമാരന്‍ തമ്പിക്ക് ആദരവറിയിച്ച് മോഹന്‍ലാല്‍ ഗായകനായി.  ഫ്‌ളവേഴ്‌സ്  ‘ഇന്ത്യന്‍ ഫിലിം അവാര്‍ഡ്‌സ്’ വേദിയിലാണ് മോഹന്‍ലാല്‍ ഗായകനായത്.’ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു’ എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരന്‍ തമ്പി എഴുതിയ ‘ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു’ എന്ന ഗാനമാണ് മോഹന്‍ലാല്‍ പാടിയത്. മലയാള സിനിമയ്ക്ക് ശ്രീകുമാരന്‍ തമ്പി നല്‍കിയ സംഭാവനകള്‍ വിശദമായി പറഞ്ഞാണ് മോഹന്‍ലാല്‍ പാട്ടിലേക്ക് കടന്നത്.

നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് മോഹന്‍ലാലിന്റെ പാട്ടിനെ സ്വീകരിച്ചത്. ശ്രീകുമാരന്‍ തമ്പിയുടെ സാന്നിധ്യമാണ് പാട്ടു പാടാന്‍ പ്രചോദനമായതെന്ന് പ്രേക്ഷകരോട് പറഞ്ഞായിരുന്നു ലാലിന്റെ ഗാനാലാപനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top