ഇറാക്കിൽ കൊല്ലപ്പെട്ട ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

IS campaign through WhatsApp Kasargod native behind the move

​ഇറാ​ഖി​ൽ ഇ​സ്‍​ലാ​മി​ക് സ്റ്റേ​റ്റ്  ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ 39 ഇന്ത്യക്കാരിൽ 38 പേരുടെ മൃ​ത​ദേ​ഹം നാട്ടിലെത്തിച്ചു.  അമൃത്സർ വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്.
വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ. സിം​ഗിന്‍റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അ​മൃ​ത്സ​റി​നു ശേഷം പാ​റ്റ്ന​യി​ലും കോ​ൽ​ക്ക​ത്ത​യി​ലും എ​ത്തി മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് മൃ​ത​ദേ​ഹം കൈ​മാ​റും. ഡിഎൻഎ പരിശോധനയിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
2014 ജൂ​ണി​ലാ​ണ് മൊ​സൂ​ളി​ലെ നി​ര്‍​മാ​ണ​ക​മ്പ​നി​യി​ല്‍ ജോ​ലി​ക്കാ​രാ​യ ഇ​ന്ത്യ​ക്കാ​രെ ബാ​ഗ്ദാ​ദി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്.  ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 20 ന് ​സു​ഷ​മ സ്വ​രാ​ജ് രാ​ജ്യ​സ​ഭ​യി​ൽ അ​റി​യി​ച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top