നെഹ്‌റു കോളേജിലെ പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan cm kerala

നെഹ്‌റു കോളേജിലെ പ്രിന്‍സിപ്പല്‍ എം.വി. പുഷ്പജയെ അപമാനിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ച പ്രശ്‌നം മാത്രമല്ലിത്. അതിനെക്കാള്‍ ഗുരുതരമാണ്- മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം അമ്മയെക്കാള്‍ ഉയര്‍ന്ന സ്ഥാനത്തു വേണം അധ്യാപികയെ കാണാന്‍. അധ്യാപികയെ അപമാനിക്കുന്നത് ആരും അംഗീകരിച്ചിട്ടില്ല. ഇത്തരത്തിലുള്ള നടപടി അംഗീകരിക്കുന്ന സംഘടനയല്ല എസ് എഫ് ഐയെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലാണ് സംഭവം നടന്നത്.

പുഷ്പജയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് പോസ്റ്ററുകള്‍ പതിച്ചതും യാത്രയയപ്പു യോഗം നടക്കുന്നതിടെ പടക്കം പൊട്ടിച്ച് ആഘോഷിച്ചതും വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ മൂന്നുപേരും എസ് എഫ് ഐ പ്രവര്‍ത്തകരാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top