നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം പൊളിച്ചുനീക്കുന്നു

Jayasoorya

നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട സ്ഥലത്തെ അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കുന്നു. കയ്യേറ്റം പൊളിക്കുന്നതിനെതിരെ ജയസൂര്യ നേരത്തേ നല്‍കിയിരുന്ന ഹര്‍ജി തള്ളി കളഞ്ഞിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പൊളിച്ചുനീക്കല്‍. ചെലവന്നൂര്‍ കായല്‍ കയ്യേറിയുള്ള നിര്‍മ്മാണമാണ് പൊളിച്ചുനീക്കുന്നത്. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലായിരുന്നു ജയസൂര്യയുടെ ഹര്‍ജി നേരത്തേ തള്ളി കളഞ്ഞിരുന്നത്. താരം സ്ഥലം വാങ്ങുന്പോഴും കെട്ടിടം നിർമ്മിക്കുന്നതിന് മുൻപും തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കണമെന്നും കെട്ടിടം നിർമ്മിക്കാൻ തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.  ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കൈയേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതിനല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top