കുഞ്ഞിന്റെ ‘ആരോഗ്യത്തിനായി’ തവളകുഞ്ഞുങ്ങളെ കഴിക്കാൻ കൊടുത്ത് അമ്മ

കുഞ്ഞിന്റെ ആരോഗ്യത്തിനായി തവളകുഞ്ഞുങ്ങളെ കഴിക്കാൻ കൊടുത്ത് അമ്മ. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ എത്തിയതോടെയാണ് പുറംലോകം അറിയുന്നത്.

mother gives tadpoles to kid for good health

ചൈനയിലാണ് സംഭവം. ഏതോ നാട്ടുവൈദ്യം പ്രകാരമാണ് താൻ ഇത് കുഞ്ഞിന് കഴിക്കാൻ കൊടുത്തതെന്നാണ് അമ്മയുടെ വാദം. എന്നാൽ തവളകുഞ്ഞ് മനുഷ്യന്റെ വയറിൽചെന്നാൽ സ്പർഗനോസിസ് പോലുള്ള വിവിധ അസുഖങ്ങൾക്ക് അത് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. ശരിക്ക് വേവാത്ത തവള, പാമ്പ് എന്നിവയുടെ ഇറച്ചി മനുഷ്യന്റെ ആരേഗ്യത്തിന് ഹാനികരമാണ്.

mother gives tadpoles to kid for good health

കുഞ്ഞിന്റെ ആരോഗ്യത്തിനായി ഇത്തരം മണ്ടത്തരങ്ങൾ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ് നിരവധി പേരാണ് വീഡിയോയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.

mother gives tadpoles to kid for good health

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top