വിഷയുറുമ്പ് കടിച്ച് യുവതി മരിച്ചു

women died after being bitten

വിഷയുറുമ്പ് കടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജെഫിയാണ് (33) മരിച്ചത്. കഴിഞ്ഞ 19നാണ് വീടിനുള്ളിൽ വച്ച് വിഷയുറുമ്പ് ഇവരെ കടിച്ചത്. ഇതേതുടർന്ന് ശരീരം ചൊറിഞ്ഞു തടിക്കുകയും ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു.

ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നില കൂടുതൽ വഷളാവുകയായിരുന്നു. ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമം നടത്തിയെങ്കിലും ചൊവ്വ പുലർച്ചെ മരിച്ചു. സൗദിയിൽ ജോലിയുള്ള ജഫിനൊപ്പമായിരുന്നു സൂസിയും മക്കളും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top