102 ജിബി ഡേറ്റയുടെ കിടിലൻ ഓഫറുമായി ജിയോ; ഒപ്പം ലൈവ് ഗെയിമും വീടടക്കം കോടികളുടെ സമ്മാനങ്ങളും

JIO LAUNCHES MEGA 102gb DATA PACKS AND LIVE GAME

ഒരു വർഷത്തേക്ക് ഫ്രീ പ്രൈം മെമ്പർഷിപ്പ് നൽകിയ ജിയോ വീണ്ടും ഉപഭോക്താക്കളെ ഞെട്ടിക്കുന്ന മറ്റൊരു ഓഫറുമായി രംഗത്ത്. 251 രൂപയ്ക്ക് 51 ദിവസം കാലാവധിയിൽ 102 ജിബി ഡേറ്റ ലഭിക്കുന്ന പായ്ക്കാണു ജിയോ പുറത്തിറക്കിയിരിക്കുന്നത്.

ഐപിഎൽ മത്സരങ്ങൾ ലൈവായി കാണുവാൻ ഡാറ്റ നൽകുക എന്നതാണ് ജിയോ ലക്ഷ്യമിടുന്നത് ഒപ്പം തന്നെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ക്രിക്കറ്റ് അധിഷ്ഠിത പരിപാടികളും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനുപുറമെ, ഉപേഭോക്താക്കൾക്ക് കോടികളുടെ സമ്മാനങ്ങൾ നൽകുന്ന ക്രിക്കറ്റ് ലൈവ് ഗെയിമും ജിയോ അവതരിപ്പിക്കുന്നുണ്ട്.

കാറുകളും മുംബൈയിൽ ഒരു പ്രീമിയം വീടുമടക്കം ഒട്ടേറെ സമ്മാനങ്ങളാണു ലൈവ് ഗെയിമിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. ജിയോ ക്രിക്കറ്റ് പ്ലേ എലോങ് ലൈവ് ഗെയിമിൽ 11 ഭാഷകളിൽ പങ്കെടുക്കാം. ഏഴ് ആഴ്ചകളിലായി 60 മൽസരങ്ങളുണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top