ശാഖയില്‍ പോകാറുണ്ടോ? കമന്റുകള്‍ക്കെല്ലാം ഒന്നൊഴിയാതെ മറുപടി നല്‍കി മേജര്‍ രവി

major ravi

ട്രോളുകളെ എങ്ങനെ കാണുന്നു, ശാഖയില്‍ പോകാറുണ്ടോ, മികച്ച നടന്‍ മമ്മൂട്ടിയോ ലാലേട്ടനോ.. കഴിഞ്ഞ ദിവസം മേജര്‍ രവി ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ഫോട്ടോയ്ക്ക് താഴെ കമന്റുകള്‍ കുമിഞ്ഞ് കൂടുകയായിരുന്നു. എല്ലാത്തിനും അതേ നാണയത്തില്‍ മറുപടി ലഭിച്ച് കൊണ്ടേയിരുന്നു. പിന്നീടങ്ങോട്ടോ ചോദ്യ ശരങ്ങളായിരുന്നു. അടുത്ത ബോംബ് എപ്പോള്‍ പൊട്ടിക്കും എന്ന തരത്തിലുള്ള ചോദ്യങ്ങളെത്തി, അറിയിക്കാം മോനേ എന്നായിരുന്നു മേജര്‍ രവിയുടെ മറുപടി. ട്രോളുകളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ‘ട്രോളുകള്‍ ഒക്കെ ആവേശം അല്ലേ’ എന്നായിരുന്നു ഉത്തരം. സാറിനെ ട്രോളിയാൽ സാർ എങ്ങനെ പ്രതികരിക്കും… ?  പാവങ്ങൾ അല്ലെ അവർ. വെറുതെ ഇരുന്ന് ട്രോൾ ചെയ്യുന്നത് അല്ലേ, സാരമില്ല എന്നായിരുന്നു മേജര്‍ രവിയുടെ മറുപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top