Advertisement

’18 വര്‍ഷത്തോളമായി കുരുക്കഴിയാത്ത കേരളത്തിലെ സ്വാശ്രയ കോളേജ് പ്രശ്‌നം’; മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

April 6, 2018
Google News 0 minutes Read

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ ചട്ടവിരുദ്ധ പ്രവേശനത്തെ നിയമവിധേയമാക്കാനുള്ള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതി തള്ളി കളഞ്ഞ സാഹചര്യത്തില്‍ കേരളത്തിലെ സ്വാശ്രയ കോളേജ് പ്രശ്‌നങ്ങളെ കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജോമി തോമസ് എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ജോമി തോമസ് കേരളത്തിലെ സ്വാശ്രയ ഊരാകുടുക്കിനെ കുറിച്ച് എഴുതിയിരിക്കുന്നത്. സ്വാശ്രയ കോളേജ് പ്രശ്‌നം ആദ്യമായി സുപ്രീം കോടതിയില്‍ വന്ന നാള്‍ മുതല്‍ ഏറ്റവും അടുത്ത ദിവസം കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിഷയം സുപ്രീം കോടതി പരിഗണിച്ചതുവരെയുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത അറിവിലാണ് ജോമി തോമസ് ഇതേ കുറിച്ച് സംസാരിക്കുന്നത്.

സ്വാശ്രയ കോളേജ് വിഷയത്തില്‍ സുപ്രീം കോടതി എന്നും സര്‍ക്കാര്‍ തീരുമാനത്തിനും നിലപാടിനും എതിരായാണ് വിധി പറഞ്ഞിരിക്കുന്നത്. അത്, സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളെ എതിര്‍ത്ത സാഹചര്യത്തിലും അനുകൂലിച്ച സാഹചര്യത്തിലും സര്‍ക്കാരിന് എതിരായ നിലപാടാണ് സുപ്രീം കോടതി എടുത്തിട്ടുള്ളത്. ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ എപ്പോഴും പരാജയപ്പെടുന്നതാണ് കാഴ്ച. എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലം മുതല്‍ ഇന്ന് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലം വരെയുള്ള സ്വാശ്രയ പ്രശ്‌നങ്ങളെയും കോടതി വിധികളെയും അടിസ്ഥാനമാക്കിയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മുതലാളിമാരും മാറിമാറി ഭരിച്ച രാഷ്ട്രീയ നേതാക്കളും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ ചില മേലാളന്‍മാരും സ്വാശ്രയ പ്രശ്‌നങ്ങളില്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

സ്വാശ്രയ കോളേജ് വിഷയങ്ങള്‍ക്ക് പിന്നില്‍ വലിയ ഒരു മാഫിയ തന്നെ വിലസുന്നുണ്ടെന്നും അതിലെ പ്രധാന കണ്ണികള്‍ ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണെന്നും വിവിധ സര്‍ക്കാരുകളുടെ കാലത്തെ സ്വാശ്രയ വിഷയങ്ങള്‍ ഉദ്ദരിച്ച് പോസ്റ്റില്‍ എടുത്തുപറയുന്നു. സ്വാശ്രയ വിഷയത്തിനായി ഉണ്ടാക്കിയ നിയമങ്ങളും ഇല്ലാത്ത കരാറുകളും മൂലം മാറിമാറി വന്ന സര്‍ക്കാരുകള്‍ ചെലവഴിച്ചത് കോടികളാണെന്നും ആ തുക ഉണ്ടായിരുന്നെങ്കില്‍ നിര്‍ധനരായ എത്രയോ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാരിന് വഹിക്കാന്‍ കഴിയുമായിരുന്നെന്നും ഫേസ്ബുക്ക് പോസ്റ്റലൂടെ ചോദിക്കുന്നു.

ജോമി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here