അയോധ്യ ഭൂമിതര്‍ക്ക കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ayodhya case

അയോധ്യ ഭൂമിതർക്ക കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിച്ചുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുന്നി വഖഫ് ബോർഡ്, നിർമോഹി അക്കാഡ, രാംലല്ല എന്നിവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷകളെല്ലാം നേരത്തേ തന്നെ സുപ്രീം കോടതി തള്ളി കളഞ്ഞിരുന്നു. അയോധ്യ കേസ് ഭൂമിതര്‍ക്കം മാത്രമാണെന്നായിരുന്നു ഇതിന് മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top