ദേശീയപാത സ്ഥലമേറ്റെടുക്കല്‍; വേങ്ങരയില്‍ പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം

മലപ്പുറം വേങ്ങരയില്‍ ദേശീയപാതക്കായി സ്ഥലമേറ്റെടുക്കല്‍ നടപടിയില്‍ വന്‍ സംഘര്‍ഷം. സ്ഥലത്തെ സമരക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. കല്ലെറിഞ്ഞ സമരക്കാര്‍ക്കു നേരെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. വേങ്ങരയിലെ എആര്‍ നഗറിലാണ് സംഘര്‍ഷം നടന്നത്. പ്രതിഷേധ സൂചകമായി സമരക്കാര്‍ ദേശീയപാത ഉപരോധിച്ചു. സര്‍വേ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ ഏതാനും സമരക്കാര്‍ ചേര്‍ന്ന് തടഞ്ഞുവെച്ചു. പോലീസിന് നേരെ സമരക്കാര്‍ കല്ലേറ് നടത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top