ദേശീയപാത സമരക്കാരെ തള്ളി മന്ത്രി ജി. സുധാകരന്‍

വേങ്ങരയില്‍ ദേശീയപാതക്കു വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനിടയില്‍ സംഘര്‍ഷം ഉണ്ടായ സാഹചര്യത്തില്‍ സമരക്കാരെ തള്ളി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. പ്രശ്‌നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കേണ്ടതിനു പകരം സമരക്കാര്‍ സ്ഥലത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സമരക്കാരുടേത് വിധ്വംസക പ്രവര്‍ത്തനമാണ്. അലൈന്‍മെന്റിന്റെ കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. ചര്‍ച്ച ചെയ്ത ശേഷം പ്രശ്‌നത്തില്‍ സമവായം കാണുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പോലീസിനു നേരെ അക്രമണം നടത്തിയപ്പോഴാണ് പോലീസ് സമരക്കാര്‍ക്കെതിരെ തിരിഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു മലപ്പുറം വേങ്ങരയില്‍ ദേശീയപാതക്കായി സ്ഥലമേറ്റെടുക്കുന്നതിനിടയില്‍ പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പോലീസിന് നേരെ സമരക്കാര്‍ കല്ലെറിഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here