അനുയായി എറിഞ്ഞ പൂമാല എന്തിരന്‍ സ്റ്റെലില്‍ രാഹുലിന്റെ കഴുത്തിലേക്ക്; വീഡിയോ വൈറല്‍

സിനിമയില്‍ കാണുന്നതുപോലെ നായകന്റെ കഴുത്തിലേക്ക് പൂമാല കറങ്ങി തിരിഞ്ഞു വരുന്ന കാഴ്ച നേരില്‍ കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു സംഭവമാണ് ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരില്‍ കണ്ടത്. കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തുറന്ന വാഹനത്തില്‍ പാര്‍ട്ടി അണികളെ അഭിവാദ്യം ചെയ്ത് രാഹുല്‍ ഗാന്ധി പോകുമ്പോഴായിരുന്നു സിനിമ സ്റ്റെലില്‍ സംഭവം നടന്നത്. അണികളില്‍ ഓരാള്‍ രാഹുലിന്റെ കഴുത്ത് ലക്ഷ്യം വെച്ച് പൂമാല വലിച്ചെറിഞ്ഞു. ഒടുക്കം, ആ പൂമാല വളരെ കൃത്യമായി ലക്ഷ്യത്തിലെത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ഐടി സെല്‍ ചുമതലയുള്ള ദിവ്യ സ്പന്ദന ഈ രംഗങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചതോടെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top