24 വർഷങ്ങൾക്ക് മുമ്പ് കാണാതായ മകളെ ഒടുവിൽ അച്ഛൻ കണ്ടെത്തിയത് ഇങ്ങനെ !

this-is-how-father-found-daughter-missing-over-2-decades

സ്വന്തം കുഞ്ഞിനെ ഒരുദിവസം പോലും പിരിഞ്ഞിരിക്കാൻ മാതാപിതാക്കൾക്കാകില്ല….എന്നാൽ ഈ അച്ഛൻ സ്വന്തം മകളെ കാണാതെ മനമുരുകി ജീവിച്ചത് ഒന്നും രണ്ടും ദിവസമല്ല, മറിച്ച് 24 വർഷമാണ് !

വാങ്ങ് എന്ന പെൺകുട്ടി കാണാതാവുമ്പോൾ പ്രായം മൂന്ന് വയസ്സായിരുന്നു. പഴക്കടയിൽ വെച്ചാണ് വാങ്ങിനെ കാണാതാവുന്നത്. വാങ് മിങ്കിങും ഭാര്യ ല്യൂ ചെയ്ഗിങ്ങും മകൾ വാങ്ങിനായി ഏറെ അന്വേഷിച്ചെങ്കിലും എല്ലാം വെറുതെയായി.

വർഷങ്ങൾക്ക് ശേഷം ഇരുവർക്കും രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്നുവെങ്കിലും വാങ്ങിനായുള്ള തിരച്ചിൽ ഇരുവരും അവസാനിപ്പിച്ചിരുന്നില്ല. കാണാതായ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും ഒന്നിപ്പിക്കുന്ന ചൈനയിലെ നിരവധി വെബ്‌സൈറ്റുകളെ വാങ്ങം ഭാര്യ ല്യൂയും ആശ്രയിച്ചു. നിരവധി പെൺകുട്ടികൾ താൻ ഇവരുടെ മകളാണോ എന്ന് സംശയിച്ച് വെബ്‌സൈറ്റ് വഴി ഇവരുടെ അടുക്കൽ എത്തിയെങ്കിലും ഡിഎൻഎ ടെസ്റ്റിൽ അവരാരുമല്ല തന്റെ മകൾ എന്ന് മനസ്സിലായി.

ഒടുവിൽ മകളെ അന്വേഷിക്കാൻ മിങ്കിങ്ങ് ഒരു ക്യാബ് ഡ്രൈവറാകാൻ തീരുമാനിച്ചു. തന്റെ കാറിൽ കയറുന്ന ഏല്ലാവർക്കും മിങ്കിങ് തന്റെ മകളെ കാണാതായെന്നും കണ്ടുകിട്ടുന്നവർ ബന്ധപ്പെടേണ്ട നമ്പറും അടക്കമഉള്ള നിർദ്ദേശങ്ങൾ എഴുതിയ ബ്രോഷർ വിതരണം ചെയ്തു.

ഒടുവിൽ വിധി മിങ്കിങിനെ മകൾ വാങുമായി ഒന്നിപ്പിച്ചു. വളർന്ന് വലുതായ വാങിന്റെ പേര് കാങ് യിൻ എന്ന് മാറ്റിയിരുന്നു. ചെങ്ഡു വിമാനത്താവളത്തിൽവെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. മൂന്ന് വയസ്സിൽ കാണാതാവുമ്പോഴുള്ള ചിത്രം മാത്രമായിരുന്നു മിങ്കിങ്ങിന്റെ കൈവശം ഉണ്ടായിരുന്നത്. ഒരു പോലീസ് സ്‌കെച്ച് ആർട്ടിസ്റ്റാണ് വാങ്ങിന്റെ ഇപ്പോഴത്തെ രൂപം വരച്ച് അന്വേഷണം നടത്തിയത്. അങ്ങനെയാണ് വാങിനെ കണ്ടെത്തുന്നതും.

this-is-how-father-found-daughter-missing-over-2-decades

വിദേശത്ത് ഭർത്താവും കുട്ടികളുമായി കഴിയുന്ന വാങിന്റെ കൈയ്യിൽ ചിത്രം എത്തിയപ്പോഴാണ് തന്നോട് സദൃശ്യം തോന്നുന്ന ചിത്രത്തിന് പിന്നിലെ സത്യം കണ്ടെത്താൻ വാങ് ഇറങ്ങിതിരിക്കുന്നത്. മിങ്കിങ്ങുമായി ഡിഎൻഎയും ചേർന്നതോടെ നഷ്ടപ്പെട്ടുവെന്നു കരുതിയ വാങാണ് കിങ് യിൻ എന്ന പേരിൽ തന്റെ മുന്നിൽ നിൽക്കുന്നതെന്ന് മുങഅകിങും ഭാര്യ ല്യൂയും ഉറപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top