ബീഫ് കൊലപാതകം, കള്ളപ്പണം, സദാചാര പൊലീസിങ്, ട്രാൻസ് ജെൻഡർ; സമകാലിക വിഷയങ്ങൾ കോർത്തിണക്കി ആഭാസം ട്രെയിലർ പുറത്ത്

aabhaasam

ബീഫ് കൊലപാതകം, കള്ളപ്പണം, സദാചാര പൊലീസിങ്, ട്രാൻസ് ജെൻഡർ തുടങ്ങി സമകാലിക വിഷയങ്ങൾ കോർത്തിണക്കി ആഭാസം ട്രെയിലർ പുറത്ത്. ജൂബിത് നമ്രാഡത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കളക്ടീവ് ഫേസ് വൺ, സ്പയർ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് നിർമ്മാണം.

സുരാജ് വെഞ്ഞാറമ്മൂട്, റിമ കല്ലിങ്കൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ
ഇന്ദ്രൻസ്, മാമുക്കോയ, അലൻസിയർ, ശീതൾ ശ്യം എന്നിവരും ചിത്രത്തിൽ വേഷങ്ങൾ ചെയ്യുന്നുണ്ട്. ഊരാളി ബാൻഡ് ആണ് സംഗീത സംവിധാനം.

ഏപ്രിൽ 14ന് ചിത്രം തിയറ്ററുകളിൽ എത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top