വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടിസി നല്‍കല്‍; എതിര്‍പ്പുമായി സിബിഎസ്ഇ

സ്‌കൂളുകള്‍ക്ക് ഉന്നതവിജയം ലഭിക്കുന്നതിനുവേണ്ടി പഠനത്തില്‍ മോശമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകള്‍ ടിസി നല്‍കുന്ന സംവിധാനത്തെ വിമര്‍ശിച്ച് സിബിഎസ്ഇ രംഗത്ത്. വിജയശതമാനം വര്‍ധിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ടിസി നല്‍കുന്നത് ശരിയല്ലെന്ന് സിബിഎസ്ഇ പറഞ്ഞു. രക്ഷിതാക്കള്‍ ആവശ്യപ്പെട്ടാല്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്‍കേണ്ടതെന്നും സിബിഎസ്ഇ നിര്‍ദേശിച്ചിട്ടുണ്ട്. വിജയിക്കാന്‍ ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെ 33 ശതമാനം മാത്രം മതിയെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. നേരത്തേ ഇത് ഇന്റേണല്‍ മാര്‍ക്ക് കൂടാതെ 33 ശതമാനം വേണമെന്നായിരുന്നു. പാമ്പാടി സ്‌കൂളിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യപ്പെട്ട വിഷയം പരിഗണിച്ചാണ് സിബിഎസ്ഇ ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here