ജയില്‍മോചിതനായ സല്‍മാന്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലേക്ക്

കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ ജാമ്യം ലഭിച്ച നടന്‍ സല്‍മാന്‍ ഖാന്‍ ജയില്‍മോചിതനായി. ജാമ്യം ലഭിച്ച ശേഷം ജോധ്പൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ താരത്തെ ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചു. ജയിലില്‍ നിന്ന് താരം പോയത് ജോധ്പൂര്‍ വിമാനത്താവളത്തിലേക്കായിരുന്നു. തുടര്‍ന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലേക്ക് പറന്നു. ജോ​ധ്പു​ർ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശ​നി​യാ​ഴ്ച സ​ൽ​മാ​നു ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 50,000 രൂ​പ​യു​ടെ ബോ​ണ്ടി​ലാ​ണ്ട് ജാ​മ്യം.

ജ​യി​ലി​ൽ സ​ൽ​മാ​ൻ ഖാ​നു ജീ​വ​നു ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​തി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു പ​രി​ഗ​ണി​ച്ചാ​ണു കോ​ട​തി സ​ൽ​മാ​നു ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 1998 ഒ​ക്ടോ​ബ​റി​ൽ കൃ​ഷ്ണ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി കൊ​ന്നു​വെ​ന്ന കേ​സി​ൽ സ​ൽ​മാ​ൻ ഖാ​ന് കോ​ട​തി അ​ഞ്ച് വ​ർ​ഷ​മാ​ണ് ത​ട​വ് വി​ധി​ച്ച​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top