കാഠ്മണ്ഡുവിൽ നിന്നും ഇന്ത്യയിലേക്ക് തീവണ്ടിപ്പാത !

കാഠ്മണ്ഡുവിൽനിന്ന് ഇന്ത്യയിലേക്ക് തീവണ്ടിപ്പാത വരുന്നു. തീവണ്ടിപ്പാത നിർമ്മിക്കാൻ ഇന്ത്യയും നേപ്പാളും തമ്മിൽ ധാരണയിലെത്തി. ഇന്ത്യ സന്ദർശിക്കുന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിരോധം, സുരക്ഷ, ഗതാഗതം, വാണിജ്യം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും ഇതിനോടൊപ്പം ധാരണയായി.

ഇരുരാജ്യങ്ങൾക്കും ഇടയിലെ തുറന്ന അതിർത്തി ദുരുപയോഗം ചെയ്യുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കും. ഇന്ത്യയുമായുള്ള സഹകരണം നേപ്പാളിന് വളരെ പ്രധാനപ്പെട്ടതാണെന്ന് കെ.പി ശർമ ഒലി അഭിപ്രായപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top